മൂ​​ല്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന് അ​​ധ്യാ​​പ​​ക​​ർ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Sunday, March 24, 2019 10:58 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​ധാ​​ർ​​മ്മി​​ക​​ത സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും നി​​റ​​യു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ മൂ​​ല്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന് അ​​ധ്യാ​​പ​​ക​​ർ മു​​ന്നി​​ട്ടി​​റ​​ങ്ങേ​​ണ്ട സ​​മ​​യ​​മാ​​ണി​​തെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ്പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന അ​​ധ്യാ​​പ​​ക​​രു​​ടേ​​യും അ​​ന​​ധ്യാ​​പ​​ക​​രു​​ടേ​​യും യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്രസംഗിക്കുക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.
സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം വ​​ഴി​​ത്തി​​രി​​വി​​ന്‍റെ കാ​​ല​​ഘ​​ട്ട​​മാ​​ണ്. വ​​ഴി​​തെ​​റ്റി​​പ്പോ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള​​ള കാ​​ല​​ഘ​​ട്ടം കൂ​​ടി​​യാ​​ണ്. അ​​തു​​കൊ​​ണ്ട് അ​​ധ്യാ​​പ​​ക​​ർ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത​​യോ​​ടെ ഉ​​ണ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ആ​​ഹ്വാ​​നം ചെ​​യ്തു.
ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മു​​ത​​ൽ പ്രൈ​​മ​​റി ത​​ലം വ​​രെ​​യു​​ള​​ള സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് 95 അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക​​രാ​​ണ് ഈ ​​വ​​ർ​​ഷം സ​​ർ​​വീ​​സി​​ൽ നി​​ന്ന് വി​​ര​​മി​​ക്കു​​ന്ന​​ത്. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​ർ​​ഥ​​പൂ​​ർ​​ണ​​മാ​​യി ജീ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് വി​​ര​​മി​​ക്ക​​ൽ ഇ​​ല്ലെ​​ന്നും മ​​റ്റു​​ള​​ള​​വ​​ർ​​ക്കു​​വേ​​ണ്ടി ജീ​​വി​​ക്കു​​ന്പോ​​ഴാ​​ണ് ജീ​​വി​​തം സാ​​ർ​​ഥ​​ക​​മാ​​കു​​ന്ന​​തെ​​ന്നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു.
അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ർ​​പ്പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ, എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത്, അ​​സി​​സ്റ്റ​​ന്‍റ് കോ​​ർ​​പ്പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ, പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​സ് ജോ​​സ​​ഫ്, കെ​​സി​​എ​​സ്എ​​ൽ മു​​ൻ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു വാ​​രു​​വേ​​ലി​​ൽ, കെ​​സി​​എ​​സ്എ​​ൽ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​സി​​നു വേ​​ല​​ങ്ങാ​​ട്ടു​​ശേ​​രി, പി.​​കെ. തോ​​മ​​സു​​കു​​ട്ടി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്കു​​വേ​​ണ്ടി ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ജോ​​സ​​ഫ്, മാ​​മ്മൂ​​ട് സെ​​ന്‍റ് ഷ​​ന്താ​​ൾ​​സ് ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ മാ​​ർ​​ഗ​​ര​​റ്റ് കു​​ന്നം​​പ​​ള​​ളി എ​​ന്നി​​വ​​ർ വി​​ദ്യാ​​ല​​യ അ​​നു​​ഭ​​വ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ചു. ജോ​​സ് കെ. ​​ജേ​​ക്ക​​ബ്, സ​​ബീ​​ഷ് നെ​​ടും​​പ​​റ​​ന്പി​​ൽ, ഷി​​ബു മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ, ടി.​​കെ.​​ജോ​​സ്, ബി​​നു കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.