രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ത​ർ​ക്കി​ച്ച​ത് ഒ​രു മ​ണി​ക്കൂ​ർ
Sunday, March 24, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​പ്പോ​ൾ പോ​ലീ​സെ​ത്തി​യാ​ണ് രോ​ഗി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ശ​ബ​രി (25) യെ ​അ​റ​സ്റ്റ് ചെ​യ്തു.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30നാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യെ ക​യ​റ്റി​യ അ​ഖി​ൽ എ​ന്ന​യാ​ളു​ടെ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം. താ​ക്കോ​ൽ ആ​രോ മ​നഃ​പൂ​ർ​വം മാ​റ്റി​യെ​ന്നാ​രോ​പി​ച്ച് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യി. പി​ന്നീ​ട് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.
അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഹൃ​ദ്‌​രോ​ഗി​യും ബ​ന്ധു​ക്ക​ളും ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.
ര​ണ്ട് മാ​സം മു​മ്പ് സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ത​ർ​ക്ക​വും ആ​ക്ര​മ​ണ​ങ്ങ​ളും നി​ര​ന്ത​ര​മാ​യ​പ്പോ​ൾ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.
ആം​ബു​ല​ൻ​സ് നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കാ​നും തീ​രു​മാ​നെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.