ക​ന​ത്ത ചൂ​ട് - 38 ഡി​ഗ്രി
Sunday, March 24, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 38 ഡി​ഗ്രി​യും ക​ട​ന്നു.
കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല.
അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പ​ക​ൽ​ച്ചൂ​ടി​ന്‍റെ ആ​ധി​ക്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ​ത​ന്നെ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മാരാമൺ, അടൂർ എന്നിവിടങ്ങ ളിൽ സൂര്യാതപം ഏറ്റ സംഭവങ്ങ ളുണ്ടായി.
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​നി മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യാ​ണ്. 28നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഒ​രു​ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കും.
പൊ​തു​പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് ചെ​റി​യ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.
ഉ​ച്ച​സ​മ​യ​ത്ത് പ​രീ​ക്ഷ​യ്ക്കു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​രു​മാ​ണ് ചൂ​ടി​ന്‍റെ ആ​ധി​ക്യ​ത്തി​ൽ ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്.