ഡോ.​സു​നി​ലി​ന്‍റെ 128-ാമ​ത് വീ​ട് അ​നി​ത​യ്ക്കും മ​ക്ക​ൾ​ക്കും
Sunday, March 24, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത നി​രാ​ലം​ബ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന 128-ാമ​ത്തെ വീ​ട് വ​ള്ളം​കു​ളം തേ​ളൂ​ർ​മ​ല​യി​ൽ ല​താ​സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ ടി.​ആ​ർ. ലാ​ലി​ന്‍റെ ഭാ​ര്യ അ​നി​ത​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കും ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും സ്പോ​ണ്‍​സ​റാ​യ ഉ​ഷാ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ച തു​ക ഉ​ഫ​യോ​ഗി​ച്ച് അ​ടി​ത്ത​റ മാ​ത്രം കെ​ട്ടി​യ​പ്പോ​ഴാ​ണ് അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​ത്. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി അ​നി​ത ഏ​റെ ബു​ദ്ധി​മു​ട്ടി.
ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷെ​ഡി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു രോ​ഗ​ബാ​ധി​ത​നാ​യ ലാ​ലും കു​ടും​ബ​വും. ഇ​തി​നി​ടെ​യി​ൽ ലാ​ലും മ​രി​ച്ചു.
ക​ഐ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യ ഉ​ഷാ വ​ർ​ഗീ​സി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് മൂ​ന്നു മു​റി​ക​ളും ഹാ​ളും സി​റ്റൗ​ട്ടും അ​ട​ങ്ങു​ന്ന വീ​ട് അ​നി​ത​യ്ക്ക് ഡോ.​എം.​എ​സ്. സു​നി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ​ദേ​വി, പ്ര​ഫ.​ചാ​ണ്ടി എ​ൻ. ജോ​ർ​ജ്, കെ.​പി. ജ​യ​ലാ​ൽ, ഡോ.​സ​ജി കു​ര്യ​ൻ, അ​നീ​ഷ് ജോ​ർ​ജ് ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.