പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ
Sunday, March 24, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ രം​ഗ​പ്ര​വേ​ശം ചെ​യ്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രി​നു വീ​റും വാ​ശി​യു​മേ​റി.യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലാ​ണ്.
ആ​ദ്യ​റൗ​ണ്ട് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ലാ​ണ്. ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്‍റെ പ​ര്യ​ട​നം.
പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നേ തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തി വോ​ട്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്നു മു​ത​ൽ അ​സം​ബ്ലി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ചേ​രും.

യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്നു മു​ത​ൽ

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ത്തി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. എ​ല്ലാ ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.
ഇ​ന്ന് മൂ​ന്നി​ന് അ​ടൂ​ർ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ര​ണ്ടി​ന് കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ നാ​ലി​ന് അ​ങ്ങാ​ടി പി​ജെ​ടി ഹാ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

വീ​ണാ ജോ​ർ​ജി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.
ഇ​ന്ന​ലെ രാ​വി​ലെ വെ​ങ്ങാ​ല​ത്തു വ​യ​ലി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ര്യ​ട​നം ശാ​ന്തി​ഗ്രാ​മി​ൽ സ​മാ​പി​ച്ചു.
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ജെ തോ​മ​സ്, സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ന​രേ​ന്ദ്ര​നാ​ഥ്, ഗീ​രി​ഷ് എ​സ്. നാ​യ​ർ, വി.​പി. ജ​സ്മെ​യി​ൽ, സി​പി​ഐ നേ​താ​വ് ഷാ​ജി, ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, എ​ൻ​സി​പി നേ​താ​വ് താ​ഹ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് പ​ര്യ​ട​നം

പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് ഇ​ന്ന് റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.
ചി​റ​പ്പു​റ​ത്ത് നി​ന്ന് രാ​വി​ലെ എ​ട്ടി​ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം കു​രു​മ്പ​ൻ​മൂ​ഴി​യി​ൽ പ​ര്യ​ട​നം സ​മാ​പി​ക്കും.

സു​രേ​ന്ദ്ര​ൻ എ​ത്തി, തി​രു​വ​ല്ല​യി​ൽ സ്വീ​ക​ര​ണം

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് തി​രു​വ​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വീ​ക​ര​ണം.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ടു നി​ന്ന് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ കെ. ​സു​രേ​ന്ദ്ര​നെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​റ്റ​ത്.
തു​ട​ര്‍​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​മ്മ​ന്‍​കു​ട​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ​ത്തി.
തി​രു​വ​ല്ല ന​ഗ​ര​ത്തിൽറോ​ഡ്‌​ഷോയും നടത്തി. എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​രാ​മ​ന്‍ നാ​യ​ര്‍, പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, പി​എ​സ്പി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കെ.​കെ. പൊ​ന്ന​പ്പ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ന്‍ ക​ണ്ണാ​ട്ട്, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​ആ​ര്‍ പ്ര​താ​പ​ച​ന്ദ്ര വ​ർ​മ, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി ആ​ര്‍ നാ​യ​ര്‍, എ​സ്.​എ​ന്‍. ഹ​രി​കൃ​ഷ്ണ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ര്‍ മ​ണി​പ്പു​ഴ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തൂ​മ്പും​കു​ഴി, ബി​ഡി​ജെ​എ​സ് തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ ആ​ഞ്ഞി​ലി​ത്താ​നം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.