’84ലെ ​ത​രം​ഗം മാ​വേ​ലി​ക്ക​ര​യി​ൽ വ​ഴി​മാ​റി, ത​ന്പാ​ൻ തോ​മ​സ് എം​പി​യാ​യി
Sunday, March 24, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തേ തു​ട​ർ​ന്നു ന​ട​ന്ന 1984ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​വേ​ലി​ക്ക​ര ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യ​ത്. ഇ​തി​ൽ വ​ട​ക​ര മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് ചേ​രി​യി​ൽ ശ​ക്ത​മാ​യി നി​ല​നി​ന്ന​ത്.
കോ​ട്ട​യ​വും മാ​വേ​ലി​ക്ക​ര​യും കൈ​മോ​ശം വ​ന്ന​ത് പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ത്തി​ലാ​ണ്.പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ന് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യു​ഡി​എ​ഫി​ൽ നി​ന്ന് എ​ൻ​ഡി​പി​യാ​ണ് മാ​വേ​ലി​ക്ക​ര​യി​ൽ മ​ത്സ​രി​ച്ച​ത്. എ​ൻ​ഡി​പി​യി​ലെ ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി.
എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ജ​ന​താ​പാ​ർ​ട്ടി​യി​ലെ ത​ന്പാ​ൻ തോ​മ​സ് സ്ഥാ​നാ​ർ​ഥി​യാ​യി. ജ·ം ​കൊ​ണ്ട് ത​ന്പാ​ൻ തോ​മ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​നാ​ണെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​മേ​ഖ​ല പു​റ​ത്താ​യി​രു​ന്നു. ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ്, അ​ഭി​ഭാ​ഷ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യി​രു​ന്നു ത​ന്പാ​ൻ തോ​മ​സ്. ജ​ന​താ​പാ​ർ​ട്ടി​യു​ടെ​യും എ​ച്ച്എം​എ​സി​ന്‍റെ​യും അ​ഖി​ലേ​ന്ത്യ നേ​താ​വാ​യി അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.
1980ൽ ​ഇ​ട​തു​പ​ക്ഷം ജ​യി​ച്ച മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും മു​ന്ന​ണി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ കാ​ര​ണം മാ​വേ​ലി​ക്ക​ര നി​ല​നി​ർ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ ്ധ​രി​ച്ച​ത്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യ ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് യു​ഡി​എ​ഫി​ലു​ണ്ടാ​ക്കി​യ​ത്.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴേ​ക്കും മാ​വേ​ലി​ക്ക​ര​യി​ലെ പോ​രി​നു പ​ല​വി​ധ നി​റ​ങ്ങ​ൾ കൈ​വ​ന്നു. രാ​ഷ്ട്രീ​യ​മാ​യ മ​ത്സ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ത്. 1287 വോ​ട്ടു​ക​ൾ​ക്കാ​ണ് ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പി​നെ ത​ന്പാ​ൻ തോ​മ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ത​ന്പാ​ൻ തോ​മ​സ് 232339 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ് 231052 വോ​ട്ടും ബി​ജെ​പി​യി​ലെ പി.​കെ. വി​ഷ്ണു​ന​ന്പൂ​തി​രി 25124 വോ​ട്ടും ക​ര​സ്ഥ​മാ​ക്കി.
1989ൽ ​ത​ന്പാ​ൻ തോ​മ​സ് വീ​ണ്ടും മാ​വേ​ലി​ക്ക​ര​യി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പി.​ജെ. കു​ര്യ​നോ​ട് 57182 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു.
1991ൽ ​കോ​ട്ട​യ​ത്തു മ​ത്സ​രി​ച്ച ത​ന്പാ​ൻ തോ​മ​സ്, ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.