പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ച്ച​ടി​ശാ​ല ന​ട​ത്തു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം സൂ​ക്ഷി​ക്ക​ണം ‌
Sunday, March 24, 2019 10:59 PM IST
‌പ​ത്ത​നം​തി​ട്ട: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളോ, അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രോ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​റ്റാ​രെ​ങ്കി​ലു​മോ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ പോ​സ്റ്റ​ര്‍, ബാ​ന​ര്‍ മ​റ്റു പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ അ​ച്ച​ടി​ക്കാ​ന്‍ സ​മീ​പി​ക്കു​ന്ന പ​ക്ഷം അ​ച്ച​ടി ജോ​ലി ഏ​ല്പി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് പ്ര​സ് ഉ​ട​മ സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി സൂ​ക്ഷി​ക്ക​ണം.
അ​ച്ച​ടി​ക്കു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളി​ല്‍ അ​ച്ച​ടി സ്ഥാ​പ​നം, പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​ളി​ന്‍റെ പേ​രും വി​ലാ​സ​വും, കോ​പ്പി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ച​ടി​ക്കു​ന്ന നോ​ട്ടീ​സു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ബ്രോ​ഷ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നാ​ല് കോ​പ്പി പ്ര​സ് ഉ​ട​മ​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ന​ല്‍​ക​ണം. അ​ച്ച​ടി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന​കം സ്വ​ന്തം സാ​ക്ഷ്യ​പ​ത്ര​ത്തി​നൊ​പ്പം ഇ​വ ന​ല്‍​കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. ‌