മോ​ദി ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം വ​ർ​ധി​ച്ചു: സി.എ​സ്. സു​ജാ​ത
Sunday, March 24, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വെ​ന്ന് മുൻ എംപിയും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റും ആയ സി ​എ​സ് സു​ജാ​ത.
മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ട​ത്പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​ത് മ​ഹി​ളാ സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം വ​നി​താ പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു സി ​എ​സ് സു​ജാ​ത.​
ദി​നം​പ്ര​തി ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച് രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ സ്ത്രീ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഒ​ന്നി​ച്ചി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ത്രീ​ക​ൾ​ക്ക് ക​റി​വേ​പ്പി​ല​യു​ടെ വി​ല പോ​ലും ക​ൽ​പ്പി​ക്കു​ന്നി​ല്ല. സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്.​
കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്ത്രീ​ക​ളെ പാ​ടെ അ​വ​ഗ​ണി​ച്ചു.​സ്ത്രീ​പ​ക്ഷ ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ളെ​ടു​ത്ത​ത് ഇ​ട​ത് പ​ക്ഷം മാ​ത്ര​മാ​ണ്.​ ഒ​ന്നാം യു​പിഎ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത് ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച നി​ല​പാ​ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ്.​ സ്ത്രീ​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​യ​ങ്ങ​ളാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.​
കു​ടും​ബ​ശ്രീ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ സ്ത്രീ ​മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. മ​ത​നി​ര​പേ​ക്ഷ ഗ​വ​ൺ​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷം ശ​ക്തി പ്രാ​പി​ക്ക​ണം. അ​തി​നാ​യി ഇ​ട​ത് സ്ഥാ​നാ​ർ​ഥിക​ളെ വി​ജ​യി​പ്പി​ക്കാ​ൻ സ്ത്രീ​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.​
ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ലീ​ലാ​മ്മ അ​ധ്യക്ഷ​യാ​യി.​ കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ, ​പി അ​യി​ഷാ പോ​റ്റി എം​എ​ൽ​എ, ഡോ.​ആ​ർ ല​താ ദേ​വി, നോ​ക്ക​ളാ​യ ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള, ബീ​ന ര​ത്നാ​ക​ര​ൻ. ബി. ​ശ്യാ​മ​ള​യ​മ്മ, ജ്യോ​തി മ​റി​യം, ജോ​ൺ എ​ന്നി​വ​ർ പ്രസംഗി​ച്ചു.