റെ​യി​ൽ​വേ​യു​ടെ വി​ക​സ​ന​ തു​ട​ർ​ച്ച​യ്ക്ക് പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യം അ​നി​വാ​ര്യം : തെ​ന്ന​ല
Sunday, March 24, 2019 11:05 PM IST
കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൊ​ല്ല​ത്ത് ന​ട​ത്തി​വ​ന്ന വി​ക​സ​ന​തു​ട​ർ​ച്ച​യ്ക്ക് വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ൻ കെപിസിസി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. റെ​യി​ൽ​വേ​രം​ഗ​ത്ത് മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​പ​ക്ഷ അ​ംഗ​മാ​യി​രു​ന്നി​ട്ടു​കൂ​ടി ന​ട​പ്പാ​ക്കാ​ൻ പ്രേ​മ​ച​ന്ദ്ര​ന് ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ന്ന വ്യ​ക്തി​ത്വം കൊ​ണ്ടും പാ​ർ​ല​മെ​ന്‍റ​റി അ​വ​ബോ​ധം​കൊ​ണ്ടു​മാ​ണ്.
റെ​യി​ൽ​വേ​രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സൃ​ഷ്ടി​ക്കു​വാ​ൻ പ്രേ​മ​ച​ന്ദ്ര​നാ​യി. കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ൽ​പാ​ത​യു​ടെ ഗേ​ജ​മാ​റ്റ​ത്തി​ലൂ​ടെ റെ​യി​ൽ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്.
പാ​റ​ തു​ര​ന്ന് ട​ണ​ലു​ക​ളും പ​തി​മൂ​ന്ന് ക​ണ്ണ​റ​പ്പാ​ല​വു​മു​ൾ​പ്പെ​ടു​ന്ന പു​ന​ലൂ​ർ ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റം വ​ലി​യ സ​വി​ശേ​ഷ​ത​ക​ളു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. 22 വ​ലി​യ പാ​ല​ങ്ങ​ൾ, 178 ചെ​റു​പാ​ല​ങ്ങ​ൾ, അഞ്ച് ഗി​ർ​ഡ​ർ ബ്രി​ഡ്ജു​ക​ൾ, 11 മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും, 906 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഏ​റ്റ​വും നീ​ളം കൂ​ടി​യ ട​ണ​ൽ കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ൽ​പാ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്.
205 മീ​റ്റ​ർ നീ​ള​മു​ള്ള ട​ണ​ൽ, 13 ഹെ​റി​റ്റേ​ജ് ആ​ർ​ച്ച് ബ്രി​ഡ്ജ്, പു​തി​യ വ​യാ​ഡ​ക്ട​റ്റ്, എട്ട് സ്റ്റേ​ഷ​ൻ ബി​ൽ​ഡിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട പാ​ത​യി​ലു​ള്ള​ത്.
വി​ക​സ​ന​രം​ഗ​ത്ത് വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ച്ച് കൊ​ല്ല​ത്തെ റെ​യി​ൽ​ഗ​താ​ഗ​ത്തി​ൽ പു​തി​യ ച​രി​ത്രം സൃ​ഷി​ടി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ൽ അം​ഗ​മാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും തെ​ന്ന​ല ചൂ​ണ്ടി​ക്കാ​ട്ടി. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ടം നട​ത്തു​ന്ന പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യം ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന് ഒ​രു വോ​ട്ട് പ്രേ​മ​ച​ന്ദ്ര​ന് എ​ന്ന കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.