രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥിത്വം; പ്രേ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ചെ​യ​തു
Sunday, March 24, 2019 11:05 PM IST
കൊല്ലം: കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ​ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​ത്തെ ശ​ക്ത​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പു​തി​യ രാ​ഷ്ട്രീ​യ​ത്തി​ന് ശ​ക്ത​മാ​യ നേ​തൃ​ത്വം ന​ൽ​കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥിത്വം ഉ​പ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് രാ​ഹു​ൽ​ഗാ​ന്ധി​യാ​ണെ​ന്ന​ത് സ്ഥാ​നാ​ർ​ഥിക​ൾ​ക്കും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.