വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, March 24, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ൽഡിഎ​ഫ്. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ലി​സി ജോ​സി​നെ സി​പിഎം പ്ര​വ​ർ​ത്ത​ക​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ​ലി​സി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ക്ക​ര മു​ത​ക്കു​ന്ന​ത്ത് എ​ൽഡി​എ​ഫ് ബൂ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞു മ​ട​ങ്ങ​വെ വീ​ടി​നു സ​മീ​പം ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ലി​സി ജോ​സ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട് .
അ​യ​ൽ​വാ​സി​യ രാ​ജു(​ജോ​ൺ​കു​ട്ടി) പ​ഞ്ചാ​യ​ത്തി​ലെ തന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.