എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി
Sunday, March 24, 2019 11:05 PM IST
കൊല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ അ​ത്യ​ധി​കം ആ​വേ​ശ​ത്തോ​ടു​കൂ​ടി സ​മാ​പി​ച്ചു. ച​ട​യ​മം​ഗ​ല​ത്ത് ഡിസിസി പ്ര​സി​ഡ​ന്‍റ് ബ​ിന്ദു​കൃ​ഷ്ണ​യും ഇ​ര​വി​പു​ര​ത്ത് മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​കു​റു​പ്പും ച​വ​റ​യി​ൽ യുഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​സി. രാ​ജ​നും കൊ​ല്ല​ത്ത് മു​ൻ ഡിസിസി പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​താ​പ​വ​ർ​മ്മ താ​ന്പാ​നും കു​ണ്ട​റ​യി​ൽ ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സും ചാ​ത്ത​ന്നൂ​രി​ൽ മു​ൻ​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണും പു​ന​ലൂ​രി​ൽ സിഎംപി സെ​ക്ര​ട്ട​റി സി.​പി. ജോ​ണും ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
തു​രു​ത്തു​ക​ളും കാ​ഷ്യു​ഫാ​ക്ട​റി​ക​ളും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് പ്രേ​മ​ച​ന്ദ്ര​ൻ പ്ര​വേ​ശി​ച്ചു.