പോളിംഗ് സാക്ഷരതയുമായി സാക്ഷരതാ മിഷന്‍
Sunday, March 24, 2019 11:06 PM IST
കൊ​ല്ലം: അ​ക്ഷ​ര സാ​ക്ഷ​ര​ത​യി​ല്‍ നൂ​റു​മേ​നി വി​ള​യി​ച്ച സാ​ക്ഷ​ര​താ മി​ഷ​ന്‍ നൂ​റ് ശ​ത​മാ​നം പോ​ളിം​ഗ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം പു​തു​മ​യാ​ര്‍​ന്ന പ​ദ്ധ​തി​ക​ളു​മാ​യി അ​ണി​ചേ​രു​ന്നു. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ 70 സ​മ്പ​ര്‍​ക്ക പഠന ക്ലാ​സി​ലൂ​ടെ 7000 പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി രം​ഗ​ത്തു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​ബ്ബ് ക​ല​ക്ട​ര്‍ എ ​അ​ല​ക്‌​സാ​ണ്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. ചി​ത്ര പ്ര​ദ​ര്‍​ശ​നം, പാ​ട്ടു​ക്കൂ​ട്ടം, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍, വി ​വി പാ​റ്റ് പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​റാ​ലി എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ജ​ന​ങ്ങ​ള്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ജി​ല്ല​യി​ലെ പ​തി​നാ​യി​രം പ​ഠി​താ​ക്ക​ളി​ലൂ​ടെ ഒ​രു ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി ​കെ പ്ര​ദീ​പ്കു​മാ​ര്‍ അ​റി​യി​ച്ചു. സ്വീ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ പ്രേ​ര​ക്മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.