ക​​ള​​ഞ്ഞു​​കി​​ട്ടി​​യ പ​​ണം ഉ​​ട​​മ​​യ്ക്കു ന​​ൽ​​കി യു​​വ​​തി മാ​​തൃ​​ക​​യാ​​യി
Sunday, March 24, 2019 11:24 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: പ​​ണ​​വും സ്വ​​ർ​​ണ​​വും അ​​ട​​ങ്ങു​​ന്ന ക​​ള​​ഞ്ഞു​​കി​​ട്ടി​​യ പ​​ഴ്സ് പോ​​ലീ​​സ് സ​​ഹാ​​യ​​ത്തോ​​ടെ ഉ​​ട​​മ​​യെ ക​​ണ്ടെ​​ത്തി തി​​രി​​കെ ന​​ൽ​​കി. മ​​ര്യാ​​തു​​രു​​ത്ത് പ​​ള്ളി മാ​​ലി​​യി​​ൽ സ​​ണ്ണി കു​​ര്യ​​ന്‍റെ മ​​ക​​ളും കോ​​ട്ട​​യം ഗ്രാ​​മീ​​ണ സ്വ​​യം​​തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യു​​മാ​​യ സോ​​ണി​​യ​​യ്ക്കാ​​ണു പ​​ഴ്സ് ല​​ഭി​​ച്ച​​ത്.
ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​ക്കു സ​​മീ​​പ​​ത്തു​​നി​​ന്നു 12,500 രൂ​​പ, ഒ​​രു ജോ​​ടി ക​​മ്മ​​ലും മൂ​​ക്കു​​ത്തി​​യും, ചി​​കി​​ത്സാ രേ​​ഖ​​ക​​ളും അ​​ട​​ങ്ങു​​ന്ന പ​​ഴ്സ് ല​​ഭി​​ച്ച​​ത്.
പ​​ഴ്സ് ല​​ഭി​​ച്ച ഉ​​ട​​ൻ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റി​​ൽ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രി​​ന്ന സി​​പി​​ഒ​​മാ​​രാ​​യ ആ​​ര​​ണ്യ മോ​​ഹ​​ൻ, അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​രെ ഏ​​ൽ​​പി​​ച്ചു. ഇ​​വ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​ഴ്സി​​ൽ നി​​ന്നു ല​​ഭി​​ച്ച മൊ​​ബൈ​​ൽ ന​​ന്പ​​രി​​ലേ​​യ്ക്ക് വി​​ളി​​ച്ചു. പീ​​രു​​മേ​​ട് ല​​ക്ഷ്മി കോ​​വി​​ൽ റാ​​ണി കോ​​വി​​ൽ എ​​സ്റ്റേ​​റ്റി​​ലെ സ്തീ​​ഷി​​ന്‍റെ ഭാ​​ര്യ ശാ​​ന്തി​​യു​​ടേ​​താ​​ണ് പ​​ഴ്സ് എ​​ന്ന് ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​ന്‍റെ​​യും ആ​​ശു​​പ​​ത്രി പി​​ആ​​ർ​​ഒ സി​​നി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണം കി​​ട്ടി​​യ യു​​വ​​തി ത​​ന്നെ ഉ​​ട​​മ​​യ്ക്ക് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.