വ്ര​ത​ശു​ദ്ധി​യോ​ടെ വി​ള​ക്കെ​ടു​ക്കാ​ൻ പു​രു​ഷാം​ഗ​ന​മാ​ർ എ​ത്തി
Sunday, March 24, 2019 11:26 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: വ്ര​ത​ശു​ദ്ധി​യോ​ടെ കാ​ര്യ​സി​ദ്ധി​ക്കാ​യി വി​ള​ക്കെ​ടു​ക്കാ​ൻ പു​രു​ഷാം​ഗ​ന​മാ​ർ എ​ത്തി. പു​രു​ഷ​ന്‍​മാ​ര്‍ അം​ഗ​ന​മാ​രാ​വു​ന്ന ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ് ആ​യി​ര​ങ്ങ​ൾ ച​മ​യ​വി​ള​ക്കി​ൽ പ​ങ്കെ​ടു​ത്ത് ന​യ​ന മ​നോ​ഹ​ര​മാ​ക്കി​യ​ത്.
ക​ണ്ണെ​ഴു​തി പൊ​ട്ട് തൊ​ട്ട് മു​ല്ല​പ്പൂ ചൂ​ടി കേ​ര​ളീ​യ വേ​ഷം ധ​രി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഭ​ക്തി​പൂ​ർ​വം വി​ള​ക്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. എ​ല്ലാ ത​വ​ണ​യും പോ​ലെ ഇ​ത്ത​വ​ണ​യും ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും താ​ൽ​ക്കാ​ലി​ക മേ​ക്ക​പ്പ് ശാ​ല​ക​ളും സ്റ്റു​ഡി​യോ​ക​ളും ഉ​യ​ർ​ന്നി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​ല ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് ഭ​ക്‌​ത​രാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​യി എ​ത്തി​യ​ത്. രാ​ത്രി ഒ​മ്പ​തോ​ടെ ക്ഷേ​ത്ര​പ​രി​സ​രം പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. വേ​ഷ​പ​ക​ർ​ച്ച​യി​ൽ കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ൻ​മാ​ർ വ​രെ വി​ള​ക്കെ​ടു​ക്കാ​നെ​ത്തി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ഇ​തി​ൽ ഏ​റെ​യും സ്ഥി​ര​മാ​യി ച​മ​യ​വി​ള​ക്ക് എ​ടു​ക്കു​ന്ന​വ​രു​മു​ണ്ട്. കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന ആ​ള്‍​ക്കാ​ര്‍ വ​രെ പെ​ണ്ണാ​യി വേ​ഷ​വി​ധാ​നം ചെ​യ്ത് വി​ള​ക്കെ​ടു​ക്കു​മ്പോ​ള്‍ അ​തൊ​രു വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി മാ​റു​ക​യാ​ണ്.
വി​ള​ക്കെ​ടു​പ്പ് കാ​ണാ​ന്‍ ധാ​രാ​ളം ഭ​ക്ത​ർ എ​ത്തി​യ​തോ​ടെ ക്ഷേ​ത്രാ​ങ്ക​ണം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ജ​ന​നി​ബി​ഡ​മാ​യി മാ​റി. പു​രു​ഷാം​ഗ​ന​മാ​ർ അ​ണി​ഞ്ഞൊ​രു​ങ്ങി ക്ഷേ​ത്ര​ത്തി​ലെ​ത്തി ശ്രീ​കോ​വി​ലി​നു​മു​ന്നി​ൽ നി​ന്ന് വി​ള​ക്കു ക​ത്തി​ച്ച് പ്ര​ദ​ക്ഷി​ണം വ​ച്ച​തി​ന് ശേ​ഷം വി​ള​ക്കു​മാ​യി കു​ഞ്ഞാ​ലി​മൂ​ട് മു​ത​ൽ ആ​റാ​ട്ട് ക​ട​വ് വ​രെ റോ​ഡി​നി​രു​വ​ശ​ത്തു​മാ​യി വ​രി​വ​രി​യാ​യി നി​ന്നു. വി​ള​ക്കു​ക​ണ്ട് തൃ​പ്ത​യാ​യ ദേ​വി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് ഭ​ക്‌​ത​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
ഓ​രോ വ​ർ​ഷ​വും ച​മ​യ​വി​ള​ക്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന പു​രു​ഷാം​ഗ​ന​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധന​വു​ണ്ട്. ഇ​ന്ന​ലെ​ത്തെ ഉ​ത്സ​വം ന​ട​ത്തി​യ​ത് ച​വ​റ, പു​തു​ക്കാ​ട് ക​ര​ക്കാ​രാ​ണ്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് കു​ള​ങ്ങ​ര ഭാ​ഗം , കോ​ട്ട​യ്ക്ക​കം ക​ര​ക്കാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കും. രാ​വി​ലെ ഏഴിന് ​ഉ​രു​ൾ​ച്ച , 11 ന് ​ക​ല​ശം, ക​ള​ഭാ​ഭി​ഷേ​കം, ഉച്ചകഴിഞ്ഞ് മൂന്നിന് ​ഗം​ഭീ​ര കെ​ട്ടു​കാ​ഴ്ച്ച, രാ​ത്രി എട്ടിന് ​സേ​വ , 11 മു​ത​ൽ സം​ഗീ​ത​സ​ദ​സ് ,12 ന് ​ശ്രീ​ഭൂ​ത​ബ​ലി, പു​ല​ർ​ച്ചെ മൂന്നിന് ​ച​മ​യ​വി​ള​ക്ക്, അഞ്ചിന് ​ആ​റാ​ട്ട് എ​ന്നി​വ ന​ട​ക്കും.