കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം
Sunday, March 24, 2019 11:26 PM IST
കു​ണ്ട​റ: ചെ​റു​പ്പ​ത്തി​ലേ കു​ട്ടി​ക​ളി​ൽ കാ​യി​ക ക്ഷ​മ​ത​യും ആ​രോ​ഗ്യ​വും ഉ​ള്ള​വ​രാ​യി വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​നി​യ​ർ കൊ​ല്ലം അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കു​ണ്ട​റ​യി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മു​ക്ക​ട ജം​ഗ്ഷ​നി​ലെ സി​റാ​മി​ക്സ് ഗ്രൗ​ണ്ടി​ലാ​ണ് പ​രി​ശീ​ല​നം. ഇ​തോ​ടൊ​പ്പം യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ക്കും. 30ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.
നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ കോ​ച്ചാ​യി​രു​ന്ന ജി. ​മോ​ഹ​ൻ, ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ​മാ​രാ​യ എ. ​ന​ജു​മു​ദീ​ൻ, ച​ട​യ​മം​ഗ​ലം അ​ജ​യ​ൻ, അ​ബു, ന​വാ​സ്, കാ​യി​ക അ​ധ്യാ​പ​ക​ൻ റോ​ബി, സു​രേ​ഷ്, വാ​വ, വി​ന​യ​ൻ, ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ കു​ട്ടി​ക​ളു​ടെ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തും. ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ദേ​ശീ​യ ടൂ​ർ​ണ​മെ​ന്‍റി​ലും പ​ങ്കെ​ടു​പ്പി​ക്കും. കു​ട്ടി​ക​ൾ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
അ​ഞ്ചു​മു​ത​ൽ 16 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​നാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ന​ജു​മു​ദീ​ൻ, ജി. ​മോ​ഹ​ൻ, വി. ​എം. പ്രേം​നി​വാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ൺ: 9048832247, 9447358357.