ല​ഹ​രി വി​പ​ത്തി​നെ​തി​രേ പോ​രാ​ട്ട​വും ജാ​ഗ്ര​ത​യും അ​നി​വാ​ര്യം: ബി​ഷ​പ്
Sunday, March 24, 2019 11:26 PM IST
കൊ​ല്ലം : കു​ടും​ബ​ത്തെ​യും ആ​ധു​നി​ക ത​ല​മു​റ​യെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ർ​ത്തു​കൊ​ണ്ട ിരി​ക്കു​ന്ന മ​ദ്യ​ത്തി​നും ഇ​ത​ര ല​ഹ​രി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ആ​ത്മീ​യ പോ​രാ​ട്ട​വും ഭൗ​തി​ക​മാ​യ ജാ​ഗ്ര​ത​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ല്ലം രൂ​പ​ത​യി​ലെ മ​ദ്യവി​രു​ദ്ധ ഞാ​യ​ർ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​യ​ലേ​ഖ​ന​ത്തി​ലാ​ണ് ബി​ഷ​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും അ​നി​യ​ന്ത്രി​യ​മാ​യ ഉ​പ​യോ​ഗം മൂ​ലം സു​ബോ​ധ​വും സൂ​ക്ഷ്മ​വി​വേ​ച​ന​വും ന​ഷ്ട​പ്പെ​ട്ട പു​തി​യ ത​ല​മു​റ വ​ർ​ത്ത​മാ​ന​കാ​ല ദു​ര​ന്ത​മാ​യി മാ​റി​യി​രി​ക്കു​ന്നു.
മു​തി​ർ​ന്ന ത​ല​മു​റ​യും യു​വ ത​ല​മു​റ​യോ​ടൊ​പ്പം ത​ന്നെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ളും ല​ഹ​രി​യി​ലേ​ക്ക് തി​രി​യു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക​ട​മ​യു​ണ്ട ്.
മ​ദ്യല​ഭ്യ​ത കു​റ​യ്ക്കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. മ​ദ്യ​വ​ർ​ജന ന​യ​ത്തി​ലൂ​ടെ മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​മോ ല​ഭ്യ​ത​യോ കു​റ​ഞ്ഞി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യും, മ​ദ്യ​വ​ർ​ജന​മാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​കു​റ​യ്ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് മ​ദ്യ​വ​ർ​ജന​ ന​യ​ത്തെ നി​ർ​വീ​ര്യ​മാ​ക്കു​ന്നു​വെ​ന്നും ബി​ഷ​പ് ചൂ​ണ്ട ിക്കാ​ട്ടി.
മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ ത​ല പ​രി​പാ​ടി​ക​ൾ വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന മ​ദ്യ​വി​രു​ദ്ധ സം​ഗ​മം കെആ​ർഎ​ൽ​സിസി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ടി.​ജെ. ആ​ന്‍റ​ണി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി. ​വി​ൻ​സെ​ന്‍റ്, ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജെ. ഡി​ക്രൂ​സ്, കെ.​ജി. തോ​മ​സ്, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, എം.​എ​ഫ്. ബെ​ർ​ഗ്ലീ​ൻ, ലീ​ന ആ​ന്‍റ​ണി, എ​സ്. സ്റ്റീ​ഫ​ൻ, ബി. ​സെ​ബാ​സ്റ്റ്യ​ൻ, മാ​നു​വ​ൽ വാ​ടി, ബി​നു മൂ​താ​ക്ക​ര, രാ​ജു മു​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ദ്യ​വി​രു​ദ്ധ ഞാ​യ​ർ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ദി​വ്യ​ബ​ലി, ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സുക​ൾ, റാ​ലി, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.