യുവാവ് 2600 ക​വ​ർ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ൽ
Sunday, March 24, 2019 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: റൂ​റ​ൽ ജി​ല്ലാ സ്‌​പെ​ഷൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ൽ 2600 ക​വ​ർ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കാ​റി​ൽ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യെ​ത്തി​യ ച​ക്കു​വ​ര​യ്ക്ക​ൽ കൊ​ച്ചു​വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ പ്രി​ൻ​സ്(39)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രി​ക്കം എ​സ്ഡി​എ.​സ്‌​കൂ​ളി​നു സ​മീ​പം ശ​നി​യാ​ഴ്ച ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രി​ൻ​സ് വ​ല​യി​ലാ​യ​ത്. സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ളാ​ണ് പ്രി​ൻ​സെ​ന്ന് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു.
ഏ​റെ നാ​ളാ​യി ഇ​യാ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. സിഐ.​ന്യൂ​ അമാ​ൻ, എ​സ്​ഐ.​സു​നി​ൽ ഗോ​പി, സ്‌​ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ.​സി.​ഷാ​ജ​ഹാ​ൻ, ശി​വ​ശ​ങ്ക​ര​പി​ള്ള, ആ​ഷി​ർ കോ​ഹൂ​ർ, അ​ജ​യ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.