അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ന​ട​ത്തി
Sunday, March 24, 2019 11:35 PM IST
ഗൂ​ഡ​ല്ലൂ​ർ: ടി.​ടി.​വി. ദി​ന​ക​ര​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം പാ​ർ​ട്ടി​യു​ടെ നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എം. ​രാ​മ​സ്വാ​മി ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​കു​ടി സ്വ​ദേ​ശി​യാ​ണ് രാ​മ​സ്വാ​മി. നീ​ല​ഗി​രി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യും മ​റ്റു​ചി​ല ജി​ല്ല​ക​ളി​ൽ ക​ള​ക്ട​റാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ സെ​ക്‌​ഷ​ൻ 17 ഭൂ​മി​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണു​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ക​ലൈ​ശെ​ൽ​വ​ൻ, ത​ന്പി ഇ​സ്മ​യി​ൽ, തേ​നാ​ട് ല​ക്ഷ്മ​ണ​ൻ, ഡോ.​ശെ​ന്തി​ൽ​കു​മാ​ർ, സ​യ്യി​ദ് അ​നൂ​പ്ഖാ​ൻ, എം.​വി. ജോ​ണ്‍​സ​ണ്‍, ത​ന്പി രാ​മ​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.