ലൈ​റ്റ് ഹൗ​സി​ന് പു​തു​മോ​ടി
Sunday, March 24, 2019 11:35 PM IST
കോ​ഴി​ക്കോ​ട് : ക​ട​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് വെ​ളി​ച്ച​മേ​കി​യ ക​ട​പ്പു​റ​ത്തെ ലൈ​റ്റ് ഹൗ​സി​ന് പു​തു​മോ​ടി. കോ​ഴി​ക്കോ​ടി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ​യു​ടെ പ്ര​കാ​ശം പ​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് വീ​ണ്ടും അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. മൊ​ത്തം 2.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.
രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും പ​ഴ​യ ലൈ​റ്റ് ഹൗ​സു​ക​ളി​ലൊ​ന്നാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ലു​ള്ള​ത്. 1924 ലും ​ന​വീ​ക​രി​ച്ചി​രു​ന്നു. 2008 ല്‍ ​സ്ഥാ​പി​ച്ച സോ​ളാ​ര്‍ എ​ല്‍​ഇ​ഡി​യാ​ണ് ഇ​പ്പോ​ള്‍ വെ​ളി​ച്ച​മേ​കു​ന്ന​ത്.