തെ​രഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചു
Sunday, March 24, 2019 11:37 PM IST
ഗൂ​ഡ​ല്ലൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം മ​ഞ്ചൂ​ർ ഗ്രാ​മ​വാ​സി​ക​ൾ പി​ൻ​വ​ലി​ച്ചു. മ​ഞ്ചൂ​ർ-​കോ​യ​ന്പ​ത്തൂ​ർ ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മീ​ണ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.
50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബ​സ് സ​ർ​വീ​സ് ത​മി​ഴ്നാ​ട് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ മു​ന്ന​റി​യി​പ്പു​പോ​ലം ഇ​ല്ലാ​തെ പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം.
ബ​സ് സ​ർ​വീ​സ് നി​ല​ച്ച​ത് മ​ഞ്ചൂ​രി​ലെ​യും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മീ​ണ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.