വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ഒ​പ്പ​ന​വ​ര​വ് ഇ​ന്ന്
Sunday, March 24, 2019 11:37 PM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ഒ​പ്പ​ന​വ​ര​വ് ഇ​ന്ന്.​വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​പ്പ​ന​ക്കോ​പ്പ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തും. ഒ​പ്പ​ന​ക്കോ​പ്പി​നാ​യി മേ​ൽ​ശാ​ന്തി പു​തു​മ​ന ഇ​ല്ലം ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട​വ​ക ചേ​രാ​ങ്കോ​ട്ട് ഇ​ല്ല​ത്തേ​ക്കു പു​റ​പ്പെ​ട്ടു.
നാ​ളെ മു​ത​ൽ പു​ല​ർ​ച്ചെ താ​ഴെ​ക്കാ​വി​ലെ പാ​ട്ടു​പു​ര​യി​ൽ ഒ​പ്പ​ന​ദ​ർ​ശ​ന​വും രാ​ത്രി മേ​ലേ​ക്കാ​വി​ൽ​നി​ന്നു താ​ഴെ​ക്കാ​വി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്തും ഉ​ണ്ടാ​കും. 28നു ​രാ​ത്രി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ടി​യ​റ​ക​ൾ ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ക്കും.
തു​ട​ർ​ന്ന് ആ​റാ​ട്ടു​ത​റ​യി​ലേ​ക്ക് ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. ഇ​തി​നു​ശേ​ഷം താ​ഴെ​ക്കാ​വി​ൽ കോ​ലം​കൊ​റ​യോ​ടെ ആ​റാ​ട്ടു​ത്സ​വം സ​മാ​പി​ക്കും.
കോ​ലം​കൊ​റ​യ്ക്കു​ശേ​ഷം തി​രു​വാ​യു​ധ​മാ​യ വാ​ൾ പ​ള്ളി​യ​റ ക്ഷേ​ത്ര​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്നു പാ​ണ്ടി​ക്ക​ട​വി​ലെ ജി​ന​രാ​ജ ത​ര​ക​ന്‍റെ വീ​ട്ടി​ലേ​ക്കും എ​ഴു​ന്ന​ള്ളി​ക്കും. ഉ​ത്സ​വം സ​മാ​പി​ച്ച് ഏ​ഴാം​നാ​ൾ കൊ​ടി​യി​റ​ക്കും. ദി​വ​സ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വ​ള്ളി​യൂ​ർ​ക്കാ​വി​ൽ എ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്കും രാ​ത്രി​യും അ​ന്ന​ദാ​ന​മു​ണ്ട്.