ക്ഷ​യ​രോ​ഗി​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന സാ​ഹ​ച​ര്യം മാ​റ​ണം: ജില്ലാ ക​ള​ക്ട​ർ
Sunday, March 24, 2019 11:37 PM IST
ക​ൽ​പ്പ​റ്റ: ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യി ചി​കി​ൽ​സി​ച്ച് ഭേ​ദ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും ക്ഷ​യ​രോ​ഗി​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന സാ​ഹ​ച​ര്യം മാ​റ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ. ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എ​സ്കെ​എം​ജെ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്ഷ​യ​രോ​ഗം ഉ​ന്മൂ​ല​നം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 649 പേ​ർ​ക്ക് ക്ഷ​യ​രോ​ഗ​ബാ​ധ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 250ലേ​റെ പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ക്ഷ​യ​രോ​ഗം. രോ​ഗി​ക​ൾ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ എ​ല്ലാ ത​ല​ങ്ങ​ളി​ലും വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം വേ​ണം. ഇ​തി​നു കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ള​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ.​എ​ൽ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജ​ഗ​ദീ​ശ​ൻ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ടി​ബി ഓ​ഫി​സ​ർ ഡോ.​സു​നി​ൽ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഡ​ബ്ല്യു​എ​ച്ച്ഒ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​രാ​ഗേ​ഷ് പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി അ​ഭി​ലാ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​ക്ഷ​യ് പു​ര​സ്കാ​ർ അ​വാ​ർ​ഡ് വി​ത​ര​ണ​വും മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​നൂ​ന​മ​ർ​ജ നി​ർ​വ​ഹി​ച്ചു.
ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​പി ദി​നീ​ഷ്, ’ശ്വാ​സ്’ സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​മ​നു, ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി. ​വാ​ണി​ദാ​സ്, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ സ​ന്തോ​ഷ്, സ്റ്റേ​റ്റ് ടി​ബി സെ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ദീ​പു സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക സ്വാ​ഗ​ത​വും ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ.​സി. ഷു​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ ചു​ങ്കം ജം​ഗ്ഷ​ൻ മു​ത​ൽ എ​സ്കെ​എം​ജെ സ്കൂ​ൾ വ​രെ ക്ഷ​യ​രോ​ഗ​ദി​ന സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്ത് റാ​ലി ന​ട​ത്തി.
ആ​ശ വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, കോ​ള​ജ്, ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​ർ അ​ണി​നി​ര​ന്നു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത​രീ​തി​ക​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും അ​നാ​വ​ര​ണം ചെ​യ്യു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.