താ​ത്ക്കാ​ലി​ക നി​യ​മ​നം: നി​വേ​ദ​നം ന​ൽ​കി
Sunday, March 24, 2019 11:37 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്എം​സി മു​ഖേ​ന ന​ട​ത്തു​ന്ന താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്കി​ലെ അ​ടി​യ, പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, ഉൗ​രാ​ളി, കു​റു​മ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 100 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​യി​ൽ ഏ​ക​ദേ​ശം 20 ശ​ത​മാ​നം വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​വേ​ദ​നം.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ 23 താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ. സെ​ക്യു​രി​റ്റി, ക്ലീ​നിം​ഗ് സ്റ്റാ​ഫ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ, പ്യു​ണ്‍, ക്ലാ​ർ​ക്ക് ത​സ്തി​ക​ളി​ൽ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചും പ​ത്തും വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.