ദ്വാ​ര​ക​യി​ൽ പ്ര​കൃ​തി​ജീ​വ​ന ക്യാ​ന്പ് ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ
Sunday, March 24, 2019 11:37 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ 23 വ​രെ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പ്ര​കൃ​തി ജീ​വ​ന ക്യാ​ന്പ് ന​ട​ത്തു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഫാ.​മാ​ത്യു കാ​ട്ട​റാ​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, മു​ട്ടു​തേ​യ്മാ​നം, ര​ക്ത​ത്തി​ലെ കൗ​ണ്ട് കു​റ​വ് തു​ട​ങ്ങി​യ വ്യാ​ധി​ക​ളി​ൽ​നി​ന്നു മോ​ച​നം നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന യോ​ഗ-​ഫ്രൂ​ട്ട് തെ​റാ​പ്പി​യാ​ണ് ക്യാ​ന്പി​ന്‍റെ സ​വി​ശേ​ഷ​ത. യോ​ഗ തെ​റാ​പ്പി​സ്റ്റ് ഡോ.​സൂ​ര്യ​പ്ര​കാ​ശ് കോ​ഴി​ക്കോ​ട്, ഡോ.​സി​സ്റ്റ​ർ ജി​ൽ​സ, ഫാ.​മാ​ത്യു കാ​ട്ട​റാ​ത്ത് എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 500 രൂ​പ ന​ൽ​കി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
താ​മ​സ, ഭ​ക്ഷ​ണ ചെ​ല​വു​ക​ൾ സ്വ​യം വ​ഹി​ക്ക​ണം. വി​ശ​ദ​വി​വ​ര​ത്തി​നു 9400389993, 9605250946, 9495819497 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. മു​ന്പു ന​ട​ന്ന ക്യാ​ന്പു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന എം.​ബി. ഉ​ഷാ​കു​മാ​രി, വ​ത്സ​മ്മ തി​യോ​ഡോ​ഷ്യ​സ്, യു.​വി. ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.