മ​ത​നി​ര​പേ​ക്ഷ​തയെ സം​ര​ക്ഷി​ക്കു​ം: എ. ​പ്ര​ദീ​പ്കു​മാ​ർ
Sunday, March 24, 2019 11:58 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന മ​ത​നി​ര​പേ​ക്ഷ​ സ​ർ​ക്കാ​രി​നെ സംരക്ഷിക്കാൻ സാ​ധ്യ​മാ​യ​തൊ​ക്കെ ചെ​യ്യു​മെ​ന്നും അ​തിനായി പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും പോ​രാ​ടു​മെ​ന്നും എ. ​പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.

കൂ​രാ​ച്ചു​ണ്ടി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു​ള്ള പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ, എ​ൽ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഒ.​ഡി. തോ​മ​സ്, വി.​ജെ. സ​ണ്ണി, എ.​കെ. പ്രേ​മ​ൻ, കെ.​കെ. മ​ത്താ​യി, സൂ​പ്പി തെ​രു​വ​ത്ത്, ജോ​സ് ചെ​റു​ക്കാ​വി​ൽ തുടങ്ങിയവർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.