വ​യ​നാ​ട്ടിൽ എ​ൽ​ഡി​എ​ഫ് സുസ​ജ്ജമെന്ന്
Sunday, March 24, 2019 11:58 PM IST
മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​ര് എ​ന്ന​ത് എ​ൽ​ഡി​എ​ഫി​ന് പ്ര​ശ​ന​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര് എ​തി​രാ​ളി ആ​യി വ​ന്നാ​ലും നേ​രി​ടാ​ൻ എ​ൽ​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്നും മ​ഹി​ള സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​വ​സ​ന്തം. സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മ​റി​ക​ട​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ക​മ്യൂ​ണി​സ്റ്റു​ക​ൾ​ക്കു​ള്ള​തെ​ന്നും ആ ​പാ​ര​മ്പ​ര്യം മു​റു​കെ പി​ടി​ച്ച് മു​ന്നേ​റു​ന്ന എ​ൽ​ഡി​എ​ഫി​ന് എ​തി​രാ​ളി​യു​ടെ വ​ലി​പ്പ​മോ പ്ര​താ​പ​മോ പ്ര​ശ്ന​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ഹി​ള സം​ഘം തോ​ട്ട​ക്കാ​ട് മേ​ഖ​ല പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യ സ്ഥാ​നാ​ർ​ഥി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും പ​ല മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും വ​സ​ന്തം വ്യ​ക്ത​മാ​ക്കി. ബെ​റ്റി ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സൗ​ദാ​മി​നി, ലി​സി സ്ക​റി​യ, കെ.​പി. ബി​ജി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.