കു​ന്നു​മ്മ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പ് പൊ​ട്ട​ല്‍ തു​ട​ര്‍ ക​ഥ​യാ​കു​ന്നു
Sunday, March 24, 2019 11:58 PM IST
നാ​ദാ​പു​രം: ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ന്‍ കോ​ടി​ക​ള്‍ മു​ട​ക്കി​യ കു​ന്നു​മ്മ​ല്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ട​ല്‍ തു​ട​രു​ന്നു. ഇ​തോ​ടെ പ​ലേ​ട​ത്തും വെ​ള്ളം റോ​ഡി​ലൊ​ഴു​കു​കയാണ്. ഇന്നലെ വാ​ണി​മേ​ല്‍ പു​ഴ​യി​ലാ​ണ് പൊ​ട്ടി​യ​ത്. വാ​ണി​മേ​ല്‍, വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. പൈ​പ്പു​ക​ളു​ടെ കൂ​ട്ടി ചേ​ര്‍​ക്ക​ലി​ലെ ത​ക​രാ​റാ​ണ് പൊ​ട്ടാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഏ​റെ ഗു​ണ​മു​ള്ള ഡി​ഐ പൈ​പ്പാ​ണി​വി​ടെ ഉ​പ​യോ​ഗി​ച്ച​ത്.
പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള്ളം കി​ട്ടികൊ​ണ്ടി​രി​ക്കു​ക​യും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ക​ണ​ക്ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തി​നി​ട​യി​ലാ​ണ് പൊട്ടൽ. ഇ​ങ്ങി​നെ പൊ​ട്ടി​യാ​ല്‍ വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. പൈ​പ്പി​ടു​മ്പോ​ള്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് ത​ക​രാ​റു​ക​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ഈ ​പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജ​ല അ​ഥോ​റി​റ്റി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ത​ന്നെ വ​ന്‍ തു​ക സ​ര്‍​ക്കാ​രി​ന് ന​ഷ്ട​മാ​യി​ട്ടു​ണ്ട്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ്പി​ലാ​ക്കി​യ ഒ​ഞ്ചി​യം -ചോ​റോ​ട് ലൈ​നി​ന്‍റേ​യും സ്ഥ​തി ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.