അ​ധ്യാ​പ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം: എ​കെ​എ​സ്ടി​യു
Sunday, March 24, 2019 11:58 PM IST
കോ​ഴി​ക്കോ​ട്: ഖാ​ദ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് എ​കെ​എ​സ്ടി​യു അ​ക്കാ​ദ​മി​ക് ശി​ല്‍​പ​ശാ​ല.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ന്‍ സം​ബ​ന്ധി​ച്ച് ഈ ​റി​പ്പോ​ര്‍​ട്ട് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. എ​ല്ലാ സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​നി​ലൂ​ടെ മാ​ത്ര​മേ നി​ക​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ നി​ഷ്‌​ക്ക​ര്‍​ഷി​ക്കാ​ന്‍ ത​യാ​റാ​ക​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്ന പേ​ര് സെ​ക്ക​ന്‍​ഡ​റി എ​ന്നാ​ക്കാ​തെ നി​ല​നി​ര്‍​ത്ത​ണം. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഏ​കീ​ക​ര​ണം, പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണം, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ഘ​ട​നാ പ​രി​ഷ്‌​ക്ക​ര​ണം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ശി​ല്‍​പ​ശാ​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​ഴി​ക്കോ​ട് ഗ​വ: അ​ച്യു​ത​ന്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ശി​ല്‍​പ​ശാ​ല സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക വെ​ട്ടി​ക്കു​റ​ക്കാ​നോ, വേ​ത​ന വ്യ​വ​സ്ഥ​യി​ല്‍ കു​റ​വു വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ല്‍ അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് എ​കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ. ​കെ. ജ​യ​കൃ​ഷ്ണ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ശ്രീ​കു​മാ​റും പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ഭ​ര​ത് രാ​ജ്, എ​സ്. ഹാ​രി​സ്, എ​ന്‍ . ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​സ്. സ​തീ​ഷ് കു​മാ​ര്‍, എം. ​വി​നോ​ദ്, കെ.​സി. സ്നേ​ഹ​ശ്രീ, ഇ​ന്ദു​മ​തി, സി.​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍ ശ്രീ​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.