പ്ര​ചാ​ര​ണ ചൂ​ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Sunday, March 24, 2019 11:58 PM IST
കോ​ഴി​ക്കോ​ട്: വെ​ന്തു​രു​കും മീ​ന​ചൂ​ടി​ല്‍ വാ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ അ​തി​രാ​വി​ലെ മു​ത​ല്‍ പ​ര്യ​ട​ന​ത്തി​നാ​യി യു​ഡി​എ​ഫി​ന്‍റെ​യും എ​ല്‍​ഡി​എ​ഫി​ന്‍റെയും ബി​ജെ​പി​യു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തി​റി​ങ്ങി​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന്‍ കു​ന്നമം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ര്‍, കി​ഴ​ക്കോ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം ന​ട​ത്തി​യ​ത്. വൈ​കി​ട്ട് പു​തി​യ​കാ​വ് മു​ത​ല്‍ കോ​തി​പാ​ലം വ​രെ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​പ്ര​ദീ​പ്കു​മാ​ര്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. അ​ത്തോ​ളി, കൂ​മു​ള്ളി, ആ​ന​വാ​തി​ല്‍, തെ​രു​വ​ത്ത് ക​ട​വ്, തു​രു​ത്യാ​ട്, പു​ത്തൂ​ര്‍​വ​ട്ടം, ത​ല​യാ​ട്, കു​റു​മ്പൊ​യി​ല്‍, കാ​യ​ണ്ണ, കൂ​രാ​ച്ചു​ണ്ട്, പ​ള്ളി​യ​ത്ത്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ മൂ​ന്നാം​ദി​ന പ​ര്യ​ട​നം ബാ​ലു​ശേ​രി​യി​ല്‍ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തി.