അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൃ​ഗ​ങ്ങ​ൾ ച​ത്തു
Sunday, March 24, 2019 11:59 PM IST
ന​രി​ക്കു​നി: മ​ട​വൂ​ര്‍ മു​ക്ക് കൂ​നേ​മാ​ക്കി​ല്‍ വ​ള്ളോ​പ്ര​ച്ചാ​ലി​ല്‍ ഭാ​ഗ​ത്ത് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ ച​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വ​ള്ളോ​പ്ര​ച്ചാ​ലി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ കൂ​ട് ത​ക​ര്‍​ത്ത് ആ​ടി​നെ ആ​ക്ര​മി​ച്ചു.
ആട് ക​ഴു​ത്തി​ലേ​റ്റ് മു​റി​വ് കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. വെ​റ്റി​ന​റി സ​ര്‍​ജ​നെ​ത്തി ശു​ശ്രൂ​ഷ ന​ല്‍​കി. ക​രി​മ്പാ​ക്ക​ണ്ടി​യി​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ലെ കൂ​ട് ത​ക​ര്‍​ത്ത് മൂ​ന്ന് മു​യ​ലി​നെ കൊ​ന്ന് തി​ന്നു. കൂ​നേ​മാ​ക്കി​ല്‍ അ​ബ്ദു​ല്‍​റ​ഷീ​ദ് സ​ഖാ​ഫി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ര്‍​ത്ത് കോ​ഴി​ക​ളെ​യും കൊ​ന്നു​തി​ന്നു.
പു​ല്ലൂ​ക്കി​ല്‍ അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ആ​ക്ര​മി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തി​നാ​ല്‍ ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​നേ​മാ​ക്കി​ല്‍ അ​ബ്ദു​ല്ല​യു​ടെ​യും എ​ന്‍​സി മു​ഹ​മ്മ​ദി​ന്‍റെ​യും വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ത​ക​ര്‍​ത്ത് കോ​ഴി​ക​ളെ കൊ​ന്നു ഭ​ക്ഷി​ച്ചി​രു​ന്നു. നാ​യ​യെ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള ഒ​രു ജീ​വി​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.