തൂ​വാ​ല വി​പ്ല​വ​ത്തി​നു തു​ട​ക്ക​മാ​യി
Sunday, March 24, 2019 11:59 PM IST
കോ​ഴി​ക്കോ​ട്: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും കോ​ഴി​ക്കോ​ട് ഐ​എം​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തൂ​വാ​ല വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ശു​പ​ത്രി​ക​ള്‍ മു​ത​ല്‍ എ​ല്ലാ തു​റ​ക​ളി​ലും വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന പ്ര​തീ​കാ​ത്മ​ക​സൂ​ച​ന​യാ​യാ​ണ് തൂ​വാ​ല വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍കൂ​ടി ക്ഷ​യ രോ​ഗ​നി​ര്‍​മാര്‍​ജ്ജ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ്റ്റെ​പ്സ് (സി​സ്റ്റം ഫോ​ര്‍ ടി​ബി എ​ലി​മി​നേ​ഷ​ന്‍ ഇ​ന്‍ പ്രൈ​വ​റ്റ് സെ​ക്ട​ര്‍ ) പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കേ​ര​ള​ത്തി​ലെ 200 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക്ഷ​യ രോ​ഗ നി​ര്‍​ണയ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​ക്കു​ള്ള മ​രു​ന്നും രോ​ഗി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കു​വാ​നും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സം​വി​ധാ​ന​ത്തെ സം​യോ​ജി​പ്പി​ച്ച് ഏ​കോ​പി​പ്പി​ക്കു​വാ​നും ടി​ബി​പെ​ന്‍​ഷ​ന്‍ പോ​ലു​ള്ള സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍ രോ​ഗി​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് സ്റ്റെ​പ്സ് സെ​ന്‍റ​റു​ക​ള്‍​ക്ക് മു​ഖേ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.
ടി​ബി എ​ലി​മി​നേ​ഷ​ന്‍ മി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് രൂ​പം കൊ​ടു​ത്ത ക​ര്‍​മ്മ പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ മു​ന്നൂ​റി​ലേ​റെ പു​തി​യ രോ​ഗി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സ​ബ് ജ​ഡ്ജി​ എം.​പി ജ​യ​രാ​ജ് പ​റ​ഞ്ഞു. ഐഎംഎ കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ.​വി​ജ​യ​റാം രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മാ​സ്സ്മീ​ഡി​യ ഓ​ഫീ​സ​ര്‍ മ​ണി എം​പി,ഡോ ​വി.​ജി. പ്ര​ദീ​പ്കു​മാ​ര്‍,വി​മ​ന്‍​സ് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ന്ധ്യ​കു​റു​പ്പ് , ജി​ല്ലാ ടി.​ബി ഓ​ഫീ​സ​ര്‍ ഡോ.​പി.​പി. പ്ര​മോ​ദ്കു​മാ​ര്‍ എ​ന്‍.​ടി. പ്രി​യേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ്റ്റേ​റ്റ് ടി​ബി സെ​ല്‍ ഡി​ആ​ര്‍​ടി​ബി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​രാ​ജീ​വ​ന്‍,ഡോ.​അ​ജി​ത് ഭാ​സ്‌​ക​ര്‍ ,അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ ഡോ. ​ആ​ശ ര​വി, ആ​സ്റ്റ​ര്‍ മിം​മ്സ് സി​ഇ​ഒ ഡോ.​സാ​ന്‍റി സാ​ജ​ന്‍ ,ഡോ.​അ​നു മോ​ഹ​ന്‍​ദാ​സ് ,ഡോ. ​പി.​എ​ച്ച്. ഷാ​മി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.