ലൈ​റ്റ് ഹൗ​സി​ന് പു​തു​മോ​ടി
Sunday, March 24, 2019 11:59 PM IST
കോ​ഴി​ക്കോ​ട് : ക​ട​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് വെ​ളി​ച്ച​മേ​കി​യ ക​ട​പ്പു​റ​ത്തെ ലൈ​റ്റ് ഹൗ​സി​ന് പു​തു​മോ​ടി. കോ​ഴി​ക്കോ​ടി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ​യു​ടെ പ്ര​കാ​ശം പ​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് വീ​ണ്ടും അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ലൈ​റ്റ്ഹൗ​സി​ന്‍റെ പ​രി​സ​ര​ത്തു​ള്ള നേ​ര​ത്തേ ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ ഹെ​ല്‍​ത്ത് ക്ല​ബ് നി​ന്നി​ട​ത്ത് ലൈ​ബ്ര​റി​യും തൊ​ട്ട​ടു​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളും ടോ​യി​ല​റ്റ് കെ​ട്ടി​ട​വും നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മൊ​ത്തം 2.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.
രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും പ​ഴ​യ ലൈ​റ്റ് ഹൗ​സു​ക​ളി​ലൊ​ന്നാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ലു​ള്ള​ത്. ക​ട​പ്പു​റം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ള​ക്കു​മ​ര​ത്തി​ന്‍റെ പെ​യി​ന്‍റിംഗ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ലൈ​റ്റ് ഹൗ​സി​ന് ചു​റ്റും ലാ​ൻഡ് സ്‌​കേ​പ്പ് ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യും അ​വ​സാ​ന ഘ​ട്ട​ത്തി​യാ​ണ്.
1847 ല്‍ 33 ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പ​ണി​ത കോ​ഴി​ക്കേ​ട്ടെ ലൈ​റ്റ് ഹൗ​സ് 1907ല്‍ ​ഇ​ത് 15 മീ​റ​റ​റാ​ക്കി ചു​രു​ക്കി, മാ​റ്റി​പ്പ​ണി​ത​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 1924 ലും ​ന​വീ​ക​രി​ച്ചി​രു​ന്നു. 2008 ല്‍ ​സ്ഥാ​പി​ച്ച സോ​ളാ​ര്‍ എ​ല്‍​ഇ​ഡി​യാ​ണ് ഇ​പ്പോ​ള്‍ വെ​ളി​ച്ച​മേ​കു​ന്ന​ത്.
മാ​ലി​ന്യം നി​റ​ഞ്ഞ് വൃ​ത്തി​കേ​ടാ​യി​ക്കി​ട​ന്ന ക​ട​പ്പു​റം സ്റ്റേ​ജും പ​രി​സ​ര​വും ന​ഗ​ര​ത്തി​ന് അ​പ​മാ​ന​മാ​യി മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​യും ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.