താ​മ​ര​ശേ​രി രൂ​പ​ത ദി​നം; ഷ​ട്ടി​ൽ, വോ​ളി​ബോ​ൾ ടൂ​ർ​ണമെ​ന്‍റു​ക​ൾ ന​ട​ത്തും
Sunday, March 24, 2019 11:59 PM IST
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി രൂ​പ​ത 33-ാമ​ത് രൂ​പ​ത ദി​നാ​ഘോ​ഷ ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​ക​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി ഷ​ട്ടി​ൽ, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സംഘടിപ്പിക്കും.
ഇ​ട​വ​ക​ക​ൾ ത​മ്മി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 30 ന് ​മു​മ്പാ​യി അ​താ​ത് ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യ​ച്ച​ൻ​മാ​ർ മു​ഖാ​ന്ത​രം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് രൂ​പ​ത ടൂ​ർ​ണ്ണ​മെ​ന്‍റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രൂ​പ​ത ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് വോ​ളി​ബോ​ൾ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റുക​ൾ മ​രി​യ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് അ​താ​ത് ഫൊ​റോ​ന​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളെ ഓ​രോ ഇ​ട​വ​ക​ക​ളു​ടെ ടീ​മി​ലേ​ക്ക് ക​ളി​ക്കാ​രാ​യി ഉ​ൾ​പ്പെ​ടു​ത്താ​ം. ഷ​ട്ടി​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ് 1978 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് ജ​നി​ച്ച​വ​രും ശേ​ഷം ജ​നി​ച്ച​വ​രും എ​ന്ന രീ​തി​യി​ൽ ര​ണ്ട് വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ എ​ട്ടി​നും ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ൻ​റ് ഏ​പ്രി​ൽ ഒ​ന്പ​തി​നും രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ അ​താ​ത് ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം.