സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍
Monday, March 25, 2019 12:00 AM IST
നാ​ദാ​പു​രം: തൂ​ണേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ട​വ​ന്തേ​രി​യി​ല്‍ സൈ​നി​ക​നെ ത​ട്ടി​ക്കൊ​ണ്ടു വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ലാ​യി. കേ​സി​ലെ ആ​റാം പ്ര​തി​യും മു​ട​വ​ന്തേ​രി സ്വ​ദേ​ശി​യു​മാ​യ പ​ടി​ഞ്ഞാ​റ​യി​ല്‍ അ​ബ്ദു​ള്‍ യാ​സീ​റി​നെ (30)യാ​ണ് നാ​ദാ​പു​രം എ​സ്‌​ഐ എ​സ്. നി​ഖി​ല്‍ അ​റ​സ്റ്റു ചെ​യ്ത​ത്.
കേ​സി​ന്‍റെ വി​ചാ​ര​ണ കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​ണ്. കേ​സി​ലെ മൂ​ന്നാം സാ​ക്ഷി​യും ഇ​രി​ങ്ങ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ എ​ട​ക്ക​ണ്ടി ബാ​ബു​വി​നെ​യാ​ണ് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ബാ​ബു കേ​സി​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ മാ​സം സാ​ക്ഷി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഒ​പ്പം പോ​കു​ന്ന​തി​നി​ട​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ഇ​രി​ങ്ങ​ണ്ണൂ​ര്‍ ടൗ​ണി​ല്‍ വച്ചാ​ണ് സം​ഭ​വം. ബാ​ബു നാ​ദാ​പു​രം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും കേ​സെ​ടു​ക്കാ​ന്‍ ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. 2010 ഒ​ക്ടോ​ബ​ര്‍ ഇ​രു​പ​ത്തി ഒ​ന്നി​നാ​യി​രു​ന്നു നാ​ട്ടി​ല്‍ അ​വ​ധി​ക്ക് വ​ന്ന സൈ​നി​ക​ന്‍ കു​ട്ട​ങ്ങാ​ത്ത് സ​ജി​നി​നെ തൂ​ണേ​രി​യി​ലെ പ​നാ​ട​താ​ഴെ സ്ഥ​ല​ത്ത് വച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്.
പി​ന്നീ​ട് ഇ​യാ​ളെ മൃ​ത​പ്രാ​യ​മാ​യ അ​വ​സ്ഥ​യി​ല്‍ തൂ​ണേ​രി പാ​റ​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. താ​ടി​യെ​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന ഇ​യാ​ള്‍ മാ​സ​ങ്ങ​ളോ​ളം പൂ​ന​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ പ​തി​മൂ​ന്നു പേ​രാ​ണ് പ്ര​തി​ക​ളാ​യു​ള്ള​ത്.