നാ​ണ്യ​വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു
Monday, March 25, 2019 12:06 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. ജാ​തി, ഗ്രാ​ന്പൂ, കൊ​ക്കോ, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി നാ​ണ്യ​വി​ള​ക​ൾ ഒ​ന്ന​ട​ങ്കം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. നാ​ടി​നെ ന​ടു​ക്കി​യ പ്ര​ള​യ​ത്തി​നു ശേ​ഷം മ​ഴ ക​നി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കാ​ർ​ഷി​ക വി​ള​ക​ൾ വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ല​മ​ർ​ന്ന​ത്.

കൃ​ഷി​യ​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നു നി​ർ​മി​ച്ച കു​ള​ങ്ങ​ളും കി​ണ​റു​ക​ളും മാ​ർ​ച്ച് മാ​സം തു​ട​ക്ക​ത്തി​ലേ വെ​ള്ളം വ​റ്റി​യ നി​ല​യി​ലാ​ണെ​ന്നും അ​ര നൂ​റ്റാ​ണ്ടി​നി​പ്പു​റം ഇ​ത്ര​യും ഭീ​ക​ര​മാ​യ വ​ര​ൾ​ച്ച മ​ല​യോ​ര​ത്തു അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഓ​ർ​മ​യി​ലി​ല്ലെ​ന്നും ക​ൽ​ക്കു​ണ്ടി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ഉ​പ്പു​മാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ളെ തൂ​ത്തെ​റി​ഞ്ഞ ഉ​രു​ൾ​പൊ​ട്ട​ലും അ​തേ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തെ​യും തു​ട​ർ​ന്ന് മ​ണ്ണി​ന്‍റെ ഘ​ട​ന​വ​രെ മാ​റി പോ​യ​താ​യും ഇ​തേ​തു​ട​ർ​ന്നു ഈ ​സീ​സ​ണി​ൽ ജാ​തി, ഗ്രാ​ന്പൂ, കൊ​ക്കോ തു​ട​ങ്ങി​യ​വ​യി​ൽ ഉ​ത്്പാ​ദ​നം നാ​ലി​ലൊ​ന്നാ​യി ചു​രു​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വേ​ന​ലി​ൽ ജ​ല​സേ​ച​നം ന​ട​ത്തി​വ​ന്നി​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ളെ​യാ​ണ് വ​ര​ൾ​ച്ച സാ​ര​മാ​യി ബാ​ധി​ച്ച​ത്. പു​ഴ​ക​ളും കി​ണ​റു​ക​ളും കു​ള​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പാ​ര​ന്പ​ര്യ ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം ത​ന്നെ വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി​യ​തോ​ടെ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന കാ​ഴ്ച​യാ​ണെ​ങ്ങും.