വി​ധ​വാ സം​ഘം സ​മ്മേ​ള​നം
Monday, March 25, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ധ​വ​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും വി​ധ​വാ പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന കേ​ര​ള വി​ധ​വാ സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക നീ​തി​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന സ​ഹാ​യ​ഹ​സ്തം പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം കൂ​ടു​ത​ൽ പേ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക, വി​ധ​വ​ക​ളു​ടെ റേ​ഷ​ൻ​കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള വി​ധ​വാ സം​ഘം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എ​ൻ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ഗി​രി​ജ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​വ​സ​ന്ത​കു​മാ​രി പ്ര​മേ​യ​ങ്ങ​ളും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. ഗീ​ത റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് പൂ​ള​ത്തൊ​ടി, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം ദീ​പ, വി. ​ബാ​ബു​രാ​ജ്, എ.​കെ. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പാ​രാ​തി

കൊ​ണ്ടോ​ട്ടി:​ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഭ​ർ​തൃ സ​ഹോ​ദ​ര​നെ​തി​രേ കേ​സ്. മു​ണ്ട​ക്കു​ളം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ര​ണ്ടു വ​ർ​ഷം മു​ന്പ് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.