ജ​ലാ​ശ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന
Monday, March 25, 2019 12:06 AM IST
നി​ല​ന്പൂ​ർ: കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ഒ​രു മാ​സ​ത്തോ​ള​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന. അ​തോ​ടൊ​പ്പം ജ​ലാ​ശ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​ങ്ങി.
ചാ​ലി​യാ​ർ പു​ഴ​യി​ലെ എ​ള​മ​രം ക​ട​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന യാ​ത്രാ​ബോ​ട്ടു​ക​ളും ചാ​ലി​യാ​റി​ൽ മാ​വൂ​ർ മു​ത​ൽ അ​രീ​ക്കോ​ട് വ​രെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടും ഉ​ൾ​പ്പെ​ടെ മൂ​ന്നു ബോ​ട്ടു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി.
‌മ​തി​യാ​യ എ​ണ്ണം ലൈ​ഫ് ജാ​ക്ക​റ്റുകൾ ബോ​ട്ടു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ള്ള​വ ത​ന്നെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ല​ല്ല സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
യാ​ത്ര​ക്കാ​ർ​ക്കും ബോ​ട്ട് ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും എ​ക്സ്റ്റിം​ഗു​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി.
നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ, മ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ.​അ​ബ്ദു​ൾ സ​ലിം, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ എ.​കെ.​ബി​പു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.