ശ്മ​ശാ​ന ഭൂ​മി ത​ർ​ക്കം: 20 പേ​ർ റി​മാ​ൻ​ഡി​ൽ
Monday, March 25, 2019 12:06 AM IST
കൊ​ണ്ടോ​ട്ടി: ശ്മ​ശാ​ന ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു മൃ​ത​ദേ​ഹം സം​സ്്ക​രി​ക്കാ​നെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ 20 പേ​രെ മ​ഞ്ചേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പോ​ലീ​സ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​തോ​ടെ സം​സ്ക​രി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​നും ത​യാ​റാ​യി​ല്ല. റി​മാ​ൻ​ഡി​ലു​ള്ള​വ​രെ ജാ​മ്യ​ത്തി​ൽവിട്ടാലേ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കുവെ​ന്നു ഇ​വ​ർ പ​റ​ഞ്ഞു. മ​രി​ച്ച ആ​ളു​ടെ മ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്. സം​ഭ​വ ദി​വ​സം പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു സ്ത്രീ​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
കി​ഴി​ശേ​രി പു​ല്ല​ഞ്ചേ​രി ക​ള​ത്തി​ങ്ങ​ൽ ക​ണ്ണ​ൻ​കു​ട്ടി (60)യു​ടെ മൃ​ത​ദേ​ഹ​വു​മാ​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ക്കാ​പ്പ​റ​ന്പ് ഒ​ഴു​കൂ​ർ റോ​ഡി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് സം​സ്ക​രി​ക്കാ​ൻ കൊണ്ടുവന്നത്്. ഈ ​സ്ഥ​ലം കു​ടും​ബ ശ്മ​ശാ​ന​മാ​ണെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ വാ​ദം. നേ​ര​ത്തെ ശ്മ​ശാ​ന ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​സു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സ്് സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല.
ഇ​തോ​ടെ മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ 20 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. തു​ട​ർ​ന്നു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ കോ​ള​നി​ക്കാ​ർ മ​ട​ങ്ങി. പി​ന്നീ​ട് പോ​ലീ​സ്് മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​വാ​തെ വ​ന്ന​തോ​ടെ സം​സ്ക​രി​ക്കാ​ൻ പോ​ലീ​സി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ർ​ഡി​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.