കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും
Monday, March 25, 2019 12:06 AM IST
മ​ല​പ്പു​റം: കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും ജി​ല്ലാ നേ​താ​ക്ക​ൾ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഇ​തോ​ടൊ​പ്പം സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള നേ​താ​ക്ക​ളാ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ടി.​റോ​യ് തോ​മ​സ് എ​ന്നി​വ​ർ​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും സ്വീ​ക​ര​ണ​വും ന​ൽ​കി. മ​ല​പ്പു​റ​ത്ത് ന​ട​ന്ന യാ​ത്ര​യ​യ​പ്പ്,സ്വീ​ക​ര​ണ സ​മ്മേ​ള​നം എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ​ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സംസ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ അ​ജി​ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി.​റോ​യ് തോ​മ​സ്, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡി.​എ ഹ​രി​ഹ​ര​ൻ, സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​വി​ന​യ​ദാ​സ് എ​ന്നി​വ​ർ വി​ര​മി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്കു ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​ഗോ​വി​ന്ദ​ൻ, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പ​റ​ന്പാ​ട്ട് സു​ധാ​ക​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എം.​കെ. സ​ന​ൽ​കു​മാ​ർ, പി.​യു.​വി​ൽ​സ​ണ്‍ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​ടി. ജോ​ർ​ജ്, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഇ.​പി. ചോ​യി​ക്കു​ട്ടി, മു​ര​ളി മം​ഗ​ല​ശേ​രി, സം​സ്ഥാ​ന മു​ൻ കൗ​ണ്‍​സി​ല​ർ പി.​വി ഉ​ഷ, ജി​ല്ലാ നേ​താ​ക്ക​ളാ​യ രാ​ജു​ജോ​സ​ഫ്, കെ. ​മോ​ഹ​ൻ​ദാ​സ്, ദേ​വീ​ദാ​സ് കി​ഴ​ക്കേ​വീ​ട്ടി​ൽ, എം.​കെ സ​തീ​ശ​ൻ, കെ.​പി വി​ജ​യം, സി. ​വ​ത്സ​ല, കെ.​ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് വി.​കെ അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ടി റോ​യ് തോ​മ​സ്, എ​ഐ​പി​ടി​എ​ഫ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ബ്ദു​ൽ മ​ജീ​ദ് തു​ട​ങ്ങി​യ​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ൾ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഉ​പ​സ​മി​തി​ക​ളു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​ഉ​ദ​യ​ച​ന്ദ്ര​ൻ, ജോ​ജോ​മാ​ത്യു, ഇ. ​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ൽ.​ഷാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.