രാ​ഹു​ലിനെ വ​ര​വേ​ൽ​ക്കാ​ൻ ഒരു​ങ്ങി നി​ല​ന്പൂ​ർ
Monday, March 25, 2019 12:06 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും കാ​ത്തു വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് നി​ല​ന്പൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഇ​ന്ന​ലെ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​തി​നു​ള്ള ആ​ഹ്വാ​ന​വു​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന ബൂ​ത്തു​ത​ല നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്തര​യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. 27ന് ​പീ​വീ​സ് ആ​ർ​ക്കേ​ഡി​ൽ മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. വ​യ​നാ​ട്ടി​ലേ​ക്കു രാ​ഹു​ൽ ഗാ​ന്ധി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ദി​വ​സം നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ് ആ​ഘോ​ഷം ന​ട​ത്തും. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാൻ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എം.​ഗോ​പി​നാ​ഥ്, പ​ദ്മി​നി ഗോ​പി​നാ​ഥ്, എം.​കെ.​ബാി​കൃ​ഷ്ണ​ൻ, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, പി.​ടി.​ചെ​റി​യാ​ൻ, വി.​എ.​ല​ത്തീ​ഫ്, സി.​ടി.​ഉ​മ്മ​ർ​കോ​യ, എം.​സി​ക്ക​ന്ത​ർ, കെ.​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.