ശീ​ത​ള​പാ​നീ​യ വി​ൽ​പ്പ​ന​യ്ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Monday, March 25, 2019 12:06 AM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​ന്പ്ര​യി​ലെ മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശീ​ത​ള​പാ​നീ​യ വി​ൽ​പ്പ​ന​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. തേ​ഞ്ഞി​പ്പ​ലം, ചേ​ലേ​ന്പ്ര, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വൃ​ത്ത​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും മ​ലി​ന​ ജ​ലം ഉ​പ​യോ​ഗി​ച്ചും ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​തി​നു ത​ട​യി​ട്ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ.
ഇ​ത്ത​ര​ത്തി​ൽ ശീ​ത​ള പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വേ​ന​ൽ കടുത്ത​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ൽ ശീ​ത​ള പാ​നീ​യ വി​ൽ​പ​നാ​ശാ​ല​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ഗു​ണ​മേ​ൻ​മ ഇ​ല്ലാ​ത്ത​താ​ണെ​ന്നാ​ണ് പ​രാ​തി.
ശു​ദ്ധ​മാ​യ ജ​ലം ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ഐ​സ് ഉ​ണ്ടാ​ക്കാ​ൻ പാ​ടു​ള്ളൂ. കു​പ്പി​വെ​ള്ളം, നാ​ര​ങ്ങാ വെ​ള്ളം, സം​ഭാ​രം, ക​രി​ന്പി​ൻ ജ്യൂ​സ്, ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സ്, സ​ർ​ബ​ത്ത്, കു​ലു​ക്കി സ​ർ​ബ​ത്ത് തു​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ പാ​ത​യോ​ര​ത്ത് സു​ല​ഭ​മാ​ണ്.
പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ പ​ല​തും ശു​ചി​യാ​ക്കു​ന്ന​തി​നു മു​ന്പേ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ണ്ട്. ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ് പ​ല​പ്പോ​ഴും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. മ​ലി​ന​മാ​യ ജ​ല​ത്തി​ൽ നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​ക​ൾ വ​ലി​യ തോ​തി​ൽ കാ​ണാ​റു​ണ്ട്. ഇ​തു ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം പോ​ലെ​യു​ള്ള ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ൾ​ബാ​റു​ക​ളി​ൽ ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യ വെ​ള്ള​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. ക​ട​ക​ളി​ൽ ടാ​ങ്ക​റു​ക​ളി​ലാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.​നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ കി​ണ​റു​ക​ൾ ബ്ലീ​ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി​യി​രി​ക്ക​ണം.
ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ഡോ​ക്ട​റി​ൽ നി​ന്നു ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യി​രി​ക്ക​ണം. പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്ത​ണം. ശാ​സ്ത്രീ​യ​മാ​യ ഖ​ര​ദ്ര​വ്യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.