ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി
Monday, March 25, 2019 12:08 AM IST
നി​ല​ന്പൂ​ർ: ക​ടു​ത്ത വേ​ന​ലി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ക്ര​മ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കി. നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വൈ​ദ്യു​തി ഉപ​ക​ര​ണ​ങ്ങ​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​രീ​തി​യി​ലൂ​ടെ വൈ​ദ്യു​തി ബി​ൽ കു​റ​ക്കാ​നാ​കു​മെ​ന്നും അ​തി​ലൂ​ടെ ഉൗ​ർ​ജ സം​ര​ക്ഷ​ണം സാ​ധ്യ​മാ​ക്കാ​മെ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും ചി​ത്ര​ര​ച​ന​യി​ലൂ​ടെ​യും നാ​ട്ടു​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ന്നി​ൽ തെ​ളി​യി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.
കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ​യും കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ക​രി​ന്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണ സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി​യ​ത്.
കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ പി.​സാ​ബി​ർ ഉൗ​ർ​ജ സം​ര​ക്ഷ​ണ ക്ലാ​സു​ക​ളെ​ടു​ത്തു. ചി​ത്ര​കാ​ര​ൻ മു​നീ​ർ അ​ഗ്ര​ഗാ​മി കാ​ൻ​വാ​സി​ൽ വ​ര​ക​ൾ തീ​ർ​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നു മി​ഴി​വേ​കി.
ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ, കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നിയ​ർ​മാ​രാ​യ ഡി.​സ്റ്റീ​ഫ​ൻ, യു.​അ​ശോ​ക്, എ​ന്നി​വ​രും സി.​എ​ച്ച്.​അ​ലി ജാ​ഫ​ർ, ക​രി​ന്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ്റ്റെ​ല്ല, ഫൂ​ല​ൻ ദേ​വി, സ​ക്കീ​ർ മാ​ട​ത്തി​ങ്ങ​ൽ, അ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി ജ​നീ​ഷ് ബാ​ബു, കെ.​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.