ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Monday, March 25, 2019 12:08 AM IST
കാ​ളി​കാ​വ്: വെ​ന്തോ​ട​ൻ​പ​ടി ശ്രീ​മ​ല​യാ​ളം ത​ന്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് മ​ഹോ​ത്സ​വം ആ​രം​ഭി​ച്ചു. പാ​ണ്ടി​ക്കാ​ട് മു​ത്ത​ന്‍റെ വ​ര​വോ​ടു കൂ​ടി​യാ​ണ് പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ഇ​ന്നു ഉ​ച്ച​ക്ക് ര​ണ്ടി​നു പു​ഴ​യി​ലേ​ക്കു ഗ​ജ​വീ​ര​ൻ​മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ആ​റാ​ട്ടി​നു പു​റ​പ്പെ​ടും. മു​ത്ത​ൻ​ത​ണ്ട് ക​ട​വി​ൽ മേ​ള​പെ​രു​ക്ക​ത്തോ​ടെ വെ​ടി​ക്കെ​ട്ടും ആ​റാ​ട്ടും ന​ട​ക്കും. ദീ​പാ​രാ​ധ​ന​ക്ക് ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ഇ​ന്ന​ത്തെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ പാ​ണ്ടി​ക്കാ​ട് മു​ത്ത​ൻ തി​രി​ച്ചെ​ഴു​നെ​ള്ളു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ മ​ല​യാ​ളം ത​ന്പു​രാ​ൻ ക്ഷേ​ത്ര മ​ഹോ​ത്സ​വ​ത്തി​ൻ കൊ​ടി​യി​റ​ങ്ങും.
ക്ഷേ​ത്രം സ്ഥാ​ന​ത്ത​പ്പ​ൻ എ​ളാ​യി കാ​രി, ചാ​ത്തു​ക്കു​ട്ടി, ച​ന്ദ്ര​ൻ, ബാ​ബു, വേ​ലാ​യു​ധ​ൻ ഇ​ണ്ണി തു​ട​ങ്ങി​യ​വ​രാ​ണ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.