രാ​ഹു​ലി​നാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു തു​ട​ങ്ങി
Monday, March 25, 2019 12:08 AM IST
എ​ട​ക്ക​ര: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ന്പേ ത​ന്നെ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ത്തി​ൽ. അ​മേ​ഠി​ക്ക് പു​റ​മെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് മു​ന്നി​ൽ കെ​പി​സി​സി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ​ത​ന്നെ മ​തേ​ത​ര ഇ​ന്ത്യ​യു​ടെ രാ​ജ​കു​മാ​ര​ന് വ​യ​നാ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല​യി​ൽ പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കു​ക​യും പ​തി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.
മൂ​ത്തേ​ടം കാ​ര​പ്പു​റം ടൗ​ണി​ൽ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ക്കു​ക​യെ​ന്നും ചേ​ർ​ത്തി​ട്ടു​ണ്ട്. കാ​ര​പ്പു​റ​ത്തും നെ​ല്ലി​ക്കു​ത്തി​ലു​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​സ്റ്റ​റു​ക​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും നി​ര​ത്തി​യി​ട്ടു​ള്ള​ത്.
രാ​ഹു​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര ടൗ​ണി​ലും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. എ​ട​ക്ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി. ജെ​യിം​സ്, മു​ൻ ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, ക​ബീ​ർ പ​നോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.