തീ​രം തൊ​ട്ട് ത​രൂ​രിന്‍റെ പര്യടനം
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​പ്ര​ദേ​ശ​ത്തെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു തേ​ടി തി​രു​വ​ന​ന്ത​പു​രം പാ​ർല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ. രാ​വി​ലെ വെ​ട്ടു​കാ​ട് അ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ​ത്തെ പ​ള്ളി​ക​ളി​ൽ ആ​രാ​ധ​ന ക​ഴി​ഞ്ഞി​റ​ങ്ങി​യ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു തേ​ടി​യ ത​രൂ​രി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം തീ​ര​ത്തി​ന്‍റെ മ​ന​സു തൊ​ട്ട​റി​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു. വ​ലി​യ​തു​റ, പൂ​ന്തു​റ തു​ട​ങ്ങി തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ത​രൂ​ർ എ​ത്തി.

വ​ഴ​യി​ല​യി​ലെ വോ​ട്ട​ർ​മാ​രെ​യും നേ​രി​ൽ ക​ണ്ടു. ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും ഡി​സി​സി​യി​ൽ ന​ട​ന്ന ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ യോ​ഗ​ത്തി​ലും ത​രൂ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന് വൈ​കു​ന്നേ​രം 3.15 ന് ​മാ​ന​വീ​യം വീ​ഥി​യി​ൽ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​രൂ​ർ സം​വ​ദി​ക്കും.