നേ​മ​ത്തി​ന്‍റെ മ​ന​സുതൊട്ട് ദി​വാ​ക​ര​ൻ
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​മം നി​യ​മ​സ​ഭാ മ​ണ്ഡ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സു തൊ​ട്ട​റി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ. രാ​വി​ലെ തി​രു​മ​ലയിൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ച്ച സ്ഥാ​നാ​ർ​ഥി പൂ​ജ​പ്പു​ര , പാ​പ്പ​നം​കോ​ട്, എ​സ്റ്റേ​റ്റ്, നേ​മം, ക​ര​മ​ന, നെ​ടു​ങ്കാ​ട്, ആ​റ്റു​കാ​ൽ, ക​മ​ലേ​ശ്വ​രം, അ​ന്പ​ല​ത്ത​റ, തി​രു​വ​ല്ലം വെ​സ്റ്റ്, തി​രു​വ​ല്ലം ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട ു വോ​ട്ടു തേ​ടി.

നേ​താ​ക്ക​ളാ​യ പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ, ക​ര​മ​ന ഹ​രി, വി.​എ​സ്.​സു​ലോ​ച​ന​ൻ, എ​സ് .പു​ഷ്പ​ല​ത തു​ട​ങ്ങി​യ​വ​രുംഒ​പ്പമുണ്ടായി​രു​ന്നു.

പ​ര്യ​ട​ന​ത്തി​ന് ഇ​ട​യി​ൽ പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​സേ​നാ​നി വി.​കെ.​ഭാ​സ്ക​ര​നെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ലെ​ത്തി ദി​വാ​ക​ര​ൻ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര, ചെ​ങ്ക​ട​വി​ള, ഉ​ച്ച​ക്ക​ട, നെ​ല്ലി​മൂ​ട്, ക​മു​കി​ൻ​കോ​ട്, വ​ഴി​മു​ക്ക് അ​മ​ര​വി​ള തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും. വൈ​കു​ന്നേ​രം 6.30 ന് ​പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന ശാ​ന്തി​ഗി​രി പ്ര​ണ​വ​പ​ത്മം പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.