മി​ക​ച്ച സ്ത്രീ ​സൗ​ഹൃ​ദ സ​ർ​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്: കു​മ്മ​നം
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ത്രീ ​സൗ​ഹൃ​ദ സ​ർ​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടേ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.
അ​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക ഏ​റ്റ് ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം മ​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. സൗ​ജ​ന്യ​മാ​യി ഗ്യാ​സ് കി​ട്ടി​യ​തോ​ടെ കോ​ടി​ക്ക​ണ​ക്കി​ന് അ​മ്മ​മാ​ർ ഇ​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​ല്ലാ വീ​ട്ടി​ലും ശൗ​ചാ​ല​യം, സൗ​ജ​ന്യ വൈ​ദ്യു​തി, പ്ര​സ​വാ​വ​ധി ആ​റു​മാ​സ​മാ​ക്കി മാ​റ്റി​യ​ത്, ബേ​ട്ടീ ബ​ചാ​വോ ബേ​ട്ടീ പ​ഠാ​വോ, സ്റ്റാ​ൻ​ഡ് അ​പ് ഇ​ന്ത്യാ, അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ കൊ​ണ്ടു വ​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ, ബി​എം​എ​സ് സം​ഘ​ടി​പ്പി​ച്ച ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​വി​ലെ ആ​റ്റു​കാ​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് കു​മ​ന​ത്തി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.തി​രു​വ​ന​ന്ത​പു​രം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം മ​ഹി​ളാ പ്ര​വ​ർ​ത്ത​ക യോ​ഗം, ബാ​ല​രാ​മ​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് ഷോ ​എ​ന്നീ പ​രി​പാ​ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.