വികസന സ്വപ്നങ്ങൾ പങ്കുവച്ച് അ​ടൂ​ർ പ്ര​കാ​ശ്
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യോ​ര മേ​ഖ​ല​യും തീ​ര​ദേ​ശ മേ​ഖ​ല​യും ഉ​ൾ​പ്പെ​ടു​ന്ന ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സ് അ​റി​ഞ്ഞു​ള്ള വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ്. ഗ​താ​ഗ​ത കു​രു​ക്കി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ആ​റ്റി​ങ്ങ​ലി​ൽ ബൈ​പ്പാ​സി​നാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന.​തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​ങ്ങ​ളാ​യ തി​രു​വ​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ബൈ​പ്പാ​സ് പൂ​ർ​ത്തി ആ​യ​പ്പോ​ൾ ആ​റ്റി​ങ്ങ​ൽ ബൈ​പ്പാ​സ് ഇ​പ്പോ​ഴും ചു​വ​പ്പു നാ​ട​യി​ലാ​ണ്. ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന വ്യ​വ​സാ​യസം​രം​ഭം കൊ​ണ്ട ുവ​രും.
മ​ണ്ഡ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ റ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ച്ചു പ്ര​ധാ​ന ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്നും അ​ടു​ർ പ്ര​കാ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന​ലെ കി​ളി​മാ​നൂ​രി​ൽ നി​ന്നാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​ര​കു​ളം പ്ര​ദേ​ശ​ത്തെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.ആ​ര്യ​നാ​ട് ന​ട​ന്ന് അ​രു​വി​ക്ക​ര നി​യോ​ജ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ന​ന്ദി​യോ​ട്, പാ​ലോ​ട്, പെ​രി​ങ്ങ​മ​ല, ഭ​ര​ത​ന്നൂ​ർ, പാ​ങ്ങോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും.
ഉ​ച്ച​യ്ക്ക് ശേ​ഷം ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് വാ​മ​ന​പ​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.