തേ​നീ​ച്ച​ക്കൂ​ടു​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Monday, March 25, 2019 12:56 AM IST
വി​തു​ര : ചേ​ര​പ്പ​ള്ളി​യി​ൽ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. അ​ഞ്ചോ​ളം തേ​നീ​ച്ച​ക്കൂ​ടു​ക​ളാ​ണ് മ​ര​ത്തി​ലു​ള്ളത്.​ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടി​ന​ക​ത്തേ​യ്ക്ക് പ​റ​ന്നു ക​യ​റി​യ തേ​നീ​ച്ച​ക​ൾ കു​ഞ്ഞു​ങ്ങ​ളെ​യ​ട​ക്കം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തു​വ​ഴി കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​വാ​നോ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കു​വാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
പ​ച്ച​ക്ക​റി​യു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഈ ​പ്ര​ദേ​ശ​ത്ത് വി​റ്റു​കൊ​ണ്ടി​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ തേ​നീ​ച്ച​ക​ളെ ഭ​യ​ന്ന് ക​ച്ച​വ​ടം നി​ർ​ത്തി. സ​മീ​പ​ത്ത് ക​ട ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം പ​ല​ത​വ​ണ​യു​ണ്ടാ​യി​ട്ടു​ണ്ട്. രാ​ത്രി​യാ​യാ​ൽ വെ​ളി​ച്ച​മു​ള്ള ഭാ​ഗ​ത്തേ​ക്ക് തേ​നീ​ച്ച​ക്കൂ​ട്ടം പ​റ​ന്നു ക​യ​റു​ക​യാ​ണ് പ​തി​വാ​ണെ​ന്നും അ​തി​നാ​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ‍​യു​ന്നു.